തിരുമ്മൽ ചിക്ത്സയ്ക്കിടെ ബ്രിട്ടീഷ് വനിതയെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാത്സംഗം ചെയ്തു

തിരുമ്മൽ ചിക്ത്സയ്ക്കിടെ ബ്രിട്ടീഷ് വനിതയെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാത്സംഗം ചെയ്തു

December 30, 2018 0 By Editor

ചണ്ഡീഗഢ്: തിരുമ്മൽ ചിക്ത്സയ്ക്കിടെ ബ്രിട്ടീഷ് വനിതയെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാത്സംഗം ചെയ്തതായി പരാതി. ചണ്ഡീഗഢിലെ ഐടി പാര്‍ക്കിലുള്ള ഹോട്ടലില്‍ വെച്ചാണ് സംഭവം. ഫര്‍ഹാന്‍ ജമ (28) എന്ന സ്പാ തൊഴിലാളിയാണ് ബലാത്സംഗം ചെയ്തതെന്നാണ് 54 കാരിയായ വനിതയുടെ പരാതി.ഡിസംബര്‍ 20 ന് ഭര്‍ത്താവിനോടൊപ്പം സ്പാ ചെയ്യാനായി പോയപ്പോഴാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. ഡിസംബര്‍ 27ന് ഷിംലയിലേക്ക് തിരിച്ചുപോകുന്നതിന് മുമ്പ് ഇരുവരും ഹോട്ടല്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അന്നേ ദിവസം തന്നെ ജമയെ ഹോട്ടലില്‍ നിന്ന് പിരിച്ചുവിട്ടു. പക്ഷേ ഹോട്ടല്‍ അധികൃതര്‍ പോലീസിനെ സംഭവം അറിയിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് പോലീസ് ഹോട്ടല്‍ അധികൃതരെ ചോദ്യം ചെയ്തുവരികയാണ്.