ഭക്തരെയും പ്രതിഷേധക്കാരെയും പൊലീസുകാര്‍ എങ്ങനെ തിരിച്ചറിയുമെന്ന്  ഹൈക്കോടതി സര്‍ക്കാരിനോട്

ഭക്തരെയും പ്രതിഷേധക്കാരെയും പൊലീസുകാര്‍ എങ്ങനെ തിരിച്ചറിയുമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട്

November 21, 2018 0 By Editor

കൊച്ചി: ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധമാകുമെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം.ഭക്തരെയും പ്രതിഷേധക്കാരെയും പൊലീസുകാര്‍ എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജികള്‍ ഉച്ചക്ക് 1.45ന് ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും.