വ്യാജ ഏറ്റുമുട്ടല്‍: മേജര്‍ ജനറലടക്കം ഏഴുപേര്‍ക്ക് ജീവപര്യന്തം

വ്യാജ ഏറ്റുമുട്ടല്‍: മേജര്‍ ജനറലടക്കം ഏഴുപേര്‍ക്ക് ജീവപര്യന്തം

October 15, 2018 0 By Editor

ഗുവാഹത്തി: വ്യാജ ഏറ്റുമുട്ടല്‍ കൂട്ടക്കൊല കേസില്‍ മേജര്‍ ജനറലും, മലയാളിയായ കേണലുമടക്കം ഏഴ് സൈനികോദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം.  അസമില്‍  24 വര്‍ഷം മുന്‍പ് നടന്ന വ്യാജ ഏറ്റുമുട്ടല്‍ സംഭവത്തിലാണ് സൈനിക കോടതി ശിക്ഷ വിധിച്ചത്.

മേജര്‍ ജനറല്‍ എ.കെ. ലാല്‍, കേണല്‍ തോമസ് മാത്യു, കേണല്‍ ആര്‍.എസ് സിബിരെന്‍, ക്യാപ്റ്റന്‍ ദിലീപ് സിംഗ്, ക്യാപ്റ്റന്‍ ജഗ്‌ദേവ് സിംഗ്, നായിക് അല്‍ബീന്ദര്‍ സിംഗ്, നായിക് ശിവേന്ദര്‍ സിംഗ് എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. വ്യാജ ഏറ്റുമുട്ടലില്‍ അഞ്ചുപേരെ വധിച്ച സംഭവത്തിലാണ് ശിക്ഷ.

1994 ഫെബ്രുവരി 18 ന് അസമിലെ തീന്‍സൂകിയ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ നേതാക്കളായ ഒമ്പതു യുവാക്കളെ സംശയത്തിന്റെ പേരില്‍ സൈന്യം പിടികൂടുകയും ഇതില്‍ അഞ്ച് പേരെ ഉള്‍ഫ ഭീകരരെന്ന് പറഞ്ഞ് പിന്നീട് വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുകയും ചെയ്ത കേസിലാണ് വിധി.