സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

July 16, 2018 0 By Editor

ഇടുക്കി : സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ മൂന്ന് പേര്‍ കൂടി പിടിയിലായി , തോപ്രാംകുടി സ്വദേശികളായ ജോബിന്‍, അരുണ്‍, റിജോ എന്നിവരാണ് പിടിയിലായത്.കട്ടപ്പന സി.ഐ വിഎസ് അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുമളി, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തത്.ഇതോടെ പിടിയിലായവരുടെ എണ്ണം 12 ആയി.