കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസിലെ രണ്ടു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഇരുപത്തിരണ്ടാം പ്രതി അനൂപ്, ഇരുപത്തി മൂന്നാം പ്രതി ഫസല്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. രാഷ്ട്രീയപരമായ തര്‍ക്കത്തെ തുടര്‍ന്നാണ് മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു (20) കൊല്ലപ്പെടുന്നത്. ക്യാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകളിലെ 15 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
" />
Headlines