കൊടുങ്ങല്ലൂര്‍: ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ നടന്‍ കുഞ്ഞുമുഹമ്മദ്, ചികിത്സയിലിരിക്കെ മരിച്ചു. 68 വയസ്സായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ സിനിമയുടെ ഷൂട്ടിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഉടനെ തന്നെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ട് 5.55 ഓടെ മരിക്കുകയായിരുന്നു. കുഞ്ഞിക്ക എന്നാണ് സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. നടനായും കലാസംവിധായകനായും നൂറോളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 35 വര്‍ഷം മുമ്പാണ് സിനിമാജീവിതം ആരംഭിച്ചത്. വളരെ ചെറുപ്പംമുതല്‍ കലയോട് ഏറെ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഇദ്ദേഹം നിരവധി നാടകങ്ങളില്‍ ഹാസ്യകഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. തുടര്‍ന്ന് സിനിമാ പ്രേമംകൊണ്ട്...
" />
Headlines