കോഴിക്കോട് : അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന ആശങ്ക പടരുമ്പോള്‍ സ്വര്‍ണവില കുതിച്ചുയരുന്നു. കേരളത്തില്‍ പവന്‍വില 80 രൂപയുടെ വര്‍ധനയുമായി ചൊവാഴ്ച 22,920 രൂപയിലെത്തി. 2865 രൂപയാണ് ഗ്രാമിന്.ഒരാഴ്ചക്കിടെ, 480 രൂപയാണ് കൂടിയത്. 2016 നവംബറില്‍ രാജ്യത്ത് നോട്ടുനിരോധനം നിലവില്‍ വന്ന ശേഷം താഴേക്കു പോയ സ്വര്‍ണവില ആദ്യമായാണ് ഇപ്പോഴത്തെ നിലവാരത്തിലേക്ക് തിരിച്ചുകയറുന്നത്.
" />
New
free vector