ക്ഷേത്രക്കുളത്തില്‍ സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

ക്ഷേത്രക്കുളത്തില്‍ സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

August 3, 2018 0 By Editor

പാലക്കാട്: ക്ഷേത്രക്കുളത്തില്‍ സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. മണപ്പുള്ളിക്കാവ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ, പാലക്കാട് പുത്തൂര്‍ സ്വദേശി ഗോപാലന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ ഇദ്ദേഹം ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.