മഞ്ജു വാര്യര്‍ മമ്മൂട്ടിയുടെ നായികയാത്തത്ത് ദിലീപ് കാരണമാണ്: താരങ്ങളുടെ ബന്ധത്തെ കുറിച്ച് ലാല്‍ജോസ്

മഞ്ജു വാര്യര്‍ മമ്മൂട്ടിയുടെ നായികയാത്തത്ത് ദിലീപ് കാരണമാണ്: താരങ്ങളുടെ ബന്ധത്തെ കുറിച്ച് ലാല്‍ജോസ്

August 29, 2018 0 By Editor

മഞ്ജു വാര്യര്‍ മമ്മൂട്ടിയുടെ നായികയാകാത്തത് ദിലീപ് കാരണമെന്ന് സംവിധായകന്‍ ലാല്‍ ജോസ്. തന്റെ ആദ്യ ചിത്രമായ ‘ഒരു മറവത്തൂര്‍ കനവില്‍’ നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍ ആയിരുന്നുവെന്നും, എന്നാല്‍ മുന്‍ ഭര്‍ത്താവും നടനുമായ ദിലീപ് കാരണമാണ് അന്നങ്ങനെ നടക്കാതെ പോയതെന്നും ലാല്‍ ജോസ് വെളിപ്പെടുത്തല്‍. അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

സംവിധാനം ചെയ്ത ഓരോ ചിത്രത്തിലും തന്റേതായ കൈയൊപ്പ് ചാര്‍ത്തിയിട്ടുള്ളയാളാണ് ലാല്‍ ജോസ്. ആദ്യ ചിത്രമായ മറവത്തൂര്‍ കനവ്, മീശമാധവന്‍, ചാന്തുപൊട്ട്, ക്ലാസ്‌മേറ്റ്‌സ്, അറബിക്കഥ തുടങ്ങിയ ലാല്‍ ജോസ് ചിത്രങ്ങളെല്ലാം എന്നും പ്രേക്ഷകരെ പിടിച്ചിരുത്തിയിട്ടേയുള്ളു. തീയേറ്ററിലെത്തുന്ന ഓരോ ചിത്രത്തിനും പറയാന്‍ പ്രേക്ഷകനറിയാത്ത ഒരുപാട് കഥകളും ഉണ്ടാകും. പിന്നീട് അതേ ചിത്രത്തിന്റെ സംവിധായകര്‍ തന്നെ മറ്റ് ചില അവസരങ്ങളില്‍ അത് വെളിപ്പെടുത്താറുമുണ്ട്. അത്തരത്തിലുള്ള തന്റെ ഒരു അനുഭവം ആണ് ലാല്‍ ജോസ് തുറന്നു പറഞ്ഞത്.

‘മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു മറവത്തൂര്‍ കനവ്. ചിത്രത്തിലെ നായികയെ തേടിയുള്ള അന്വേഷണം ചെന്നെത്തിയത് മഞ്ജുവിലായിരുന്നു. കമലിന്റെ ‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം കൂടിയായിരുന്നു അത്. ദിലീപും മഞ്ജുവും തമ്മിലുള്ള ബന്ധം അന്ന് സിനിമാ മേഖലയില്‍ അറിഞ്ഞു തുടങ്ങിയിരുന്നു. എന്നാല്‍ മഞ്ജുവിന്റെ അച്ഛന്‍, ദിലീപ് അഭിനയിക്കുന്ന ഒരു സിനിമയിലും മഞ്ജുവിനെ അഭിനയിപ്പിക്കില്ലെന്ന തീരുമാനത്തിലായിരുന്നു.

ആ സമയത്താണ് കൃഷ്ണഗുഡിയുടെ സെറ്റിലേക്ക് ദിലീപ് എത്തിയത്. കമല്‍ സാറിന്റെ ചിത്രമായതു കൊണ്ടുതന്നെ ദിലീപിനെ അവിടെ ആരും തടയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. മഞ്ജുവിന്റെ അച്ഛന്റെ കണ്ണുവെട്ടിച്ച് ഇരുവരും കാണുകയും സംസാരിക്കുകയും ചെയ്തു. എന്നാല്‍ ഇത് പിന്നീട് അദ്ദേഹം അറിഞ്ഞതോടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുകയായിരുന്നു. അങ്ങനെയാണ് ‘മറവത്തൂര്‍ കനവില്‍’ നിന്നും മഞ്ജു ഒഴിവാകുന്നത് ‘ എന്ന് ലാല്‍ ജോസ് പറഞ്ഞു.