ഭാര്യയ്ക്ക് സൗന്ദര്യമില്ല, നാല് വയസുകാരിയായ മകള്‍ പഠിക്കുന്നില്ല: ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ച യുവാവിനെ പഞ്ഞിക്കിട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

ഭാര്യയ്ക്ക് സൗന്ദര്യമില്ല, നാല് വയസുകാരിയായ മകള്‍ പഠിക്കുന്നില്ല: ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ച യുവാവിനെ പഞ്ഞിക്കിട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

September 6, 2018 0 By Editor

പത്തനംതിട്ട: അഞ്ചു വര്‍ഷം മുന്‍പ് വിവാഹം കഴിച്ച ഭാര്യക്ക് സൗന്ദര്യം തീരെ പോരാ. എല്‍കെജി വിദ്യാര്‍ത്ഥിയായ മകള്‍ തീരെ പഠിക്കുന്നില്ല. രണ്ടു നിസാര കാരണങ്ങള്‍ നിരത്തില്‍ ഭാര്യയെയും പിഞ്ചുമകളെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ട് പൊതിരെ തല്ലിയ യുവാവിനെ ഡിവൈഎഫ്‌ഐക്കാര്‍ പഞ്ഞിക്കിട്ടു. നാട്ടുകാരും ഓടിച്ചിട്ട് അടിക്കുമെന്നായപ്പോള്‍ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്ത് രക്ഷപ്പെടുത്തി.ഭാര്യയേയും നാല് വയസുള്ള മകളേയും ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച തുമ്ബമണ്‍ മാമ്ബിലാലി നെടുവേലില്‍ സൈജു (39)വിനെയാണ് നാട്ടുകാര്‍ ശിക്ഷിച്ചത്.

ഭാര്യ ജെസി(38)യെയും എല്‍കെജിയില്‍ പഠിക്കുന്ന നാല് വയുകാരി മകളെയുമാണ് ഇയാള്‍ മര്‍ദിച്ചത്. ഇരുവരും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ രാവിലെ ആറ് മണിയോടു കൂടി വീട്ടിലെ അടച്ചിട്ട മുറികളില്‍ വച്ചാണ് കനമുള്ള ചെമ്ബരത്തി കമ്ബ് കൊണ്ട് കുട്ടിയെ പിതാവ് മര്‍ദ്ദിച്ചത്. കുട്ടി പഠിക്കുന്നില്ലന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം വലത് കണ്ണിന് അടിവശം, തലയ്ക്ക് താഴെ പുറം മുഴുവന്‍, ഇടത് കൈ എന്നിവയ്ക്ക് കുട്ടിക്ക് കനത്ത ക്ഷതമേറ്റു. കുട്ടിയുടെ ശരീരം മുഴുവന്‍ ഇരുപതോളം അടിയുടെ പാടുകളുണ്ട്. മുറിവുകളില്‍ നിന്നും രക്തം കിനിയുകയാണ്. കുട്ടിയുടെ നിലവിളി കേട്ട് പുറത്ത് നിന്ന് നിലവിളിക്കാന്‍ മാത്രമേ മാതാവിന് കഴിഞ്ഞുള്ളൂ. കുട്ടിക്ക് പിന്നാലെ ഭാര്യയേയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു.

നിലവിളി കേട്ട് ചില ബന്ധുക്കള്‍ ആണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്. സൗന്ദര്യം കുറവാണെന്ന് പറഞ്ഞ് ഇയാള്‍ ഭാര്യയെ പതിവായി മര്‍ദിച്ചിരുന്നു. കാലിന്റെ വെള്ളയില്‍ ചട്ടുകം പഴുപ്പിച്ച് വയ്ക്കുകയും ചെയ്യുമായിരുന്നുവെന്ന് ജസി പൊലീസിന് മൊഴി കൊടുത്തു. മാവേലിക്കര അറുനൂറ്റിമംഗലം വല്യ പറമ്ബില്‍ കുഞ്ഞുമോന്റെ മകള്‍ ജസിയെ അഞ്ചു വര്‍ഷം മുമ്ബാണ് സ്വകാര്യ ആശുപത്രികളില്‍ ജീവനക്കാരനായ സൈജു വിവാഹം ചെയ്തത്. വിദ്യാഭ്യാസവും സൗന്ദര്യവും കുറവാണെന്ന് പറഞ്ഞാണ് ഇയാള്‍ ഭാര്യയെ മര്‍ദിച്ചിരുന്നത്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തി കുട്ടിയുടെ മൊഴി എടുത്തു. വിവരംഅറിഞ്ഞ നാട്ടുകാര്‍ ഇയാള്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ കയറിയാണ് മര്‍ദിച്ചത്.