ലൈംഗിക അതിക്രമ ആരോപണത്തെ തുടർന്ന് സംവിധായകൻ സാജിദ് ഖാന്റെ  ചിത്രത്തിൽ നിന്ന്  അക്ഷയ് കുമാർ പിന്മാറി

ലൈംഗിക അതിക്രമ ആരോപണത്തെ തുടർന്ന് സംവിധായകൻ സാജിദ് ഖാന്റെ ചിത്രത്തിൽ നിന്ന് അക്ഷയ് കുമാർ പിന്മാറി

October 13, 2018 0 By Editor

മുംബൈ; മീ ടു വെളിപ്പെടുത്തലിൽ കടുത്ത നടപടികൾ സ്വീകരിച്ച് ബോളിവുഡ്. സംവിധായകൻ സാജിദ് ഖാനും നടൻ നാനാ പടേക്കറിനുമെതിരായുള്ള ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഹൗസ്ഫുൾ4ന്റെ ചിത്രീകരണത്തിൽ നിന്ന് സൂപ്പർതാരം അക്ഷയ് കുമാർ പിന്മാറി. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയിലാണ് അക്ഷയ് കുമാറിന്റെ ഞെട്ടിക്കുന്ന തീരുമാനം.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രീകരണം നിർത്തിവയ്ക്കാൻ ചിത്രത്തിലെ നായക നടൻ അക്ഷയ്കുമാർ നിർമ്മാതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണവും കടുത്ത നടപടിയും ആവശ്യപ്പെട്ട അക്ഷയ് കുറ്റക്കാരെന്ന് തെളിയുന്നവർക്ക് ഒപ്പം താൻ ജോലി ചെയ്യില്ലെന്നും വ്യക്തമാക്കി.