താരസംഘടനയില്‍ നിന്ന് രാജിവെച്ച നടിമാരെ തിരിച്ചെടുക്കണമെങ്കില്‍ അവര്‍ മാപ്പ് പറയണമെന്ന് കെപിസിസി ലളിത

താരസംഘടനയില്‍ നിന്ന് രാജിവെച്ച നടിമാരെ തിരിച്ചെടുക്കണമെങ്കില്‍ അവര്‍ മാപ്പ് പറയണമെന്ന് കെപിസിസി ലളിത

October 15, 2018 0 By Editor

താരസംഘടനയില്‍ നിന്ന് രാജിവെച്ച നടിമാരെ തിരിച്ചെടുക്കണമെങ്കില്‍ അവര്‍ മാപ്പ് പറയണമെന്ന് കെപിസിസി ലളിത. സംഘടനയുടെ പ്രസിഡന്റിനെ പരസ്യമായി അധിക്ഷേപിക്കുന്നത് ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനമാണ്. അവരെ നടിമാര്‍ എന്ന് വിളിക്കുന്നത് കൊണ്ട് എന്ത് തെറ്റാണുള്ളത്. അനാവശ്യമായ ആരോപണമാണ് നടിമാര്‍ ഉന്നയിക്കുന്നത്.ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങള്‍ സംഘടനയിലുണ്ടെങ്കില്‍ അത് പുറത്ത് അല്ല പറയണ്ടേത്. അത് സംഘടനയില്‍ തന്നെ പറഞ്ഞ് പ്രശ്‌നം പരിഹരിക്കണം. അല്ലാതെ പൊതുസമൂഹത്തില്‍ സംഘടനയെ അപഹാസ്യപ്പെടുത്തരുത്.