കെ.പി.എ.സി ലളിതയുടെ പരാമര്‍ശം സ്ത്രീ വിരുദ്ധമാണെന്ന് ജോയ് മാത്യു

കെ.പി.എ.സി ലളിതയുടെ പരാമര്‍ശം സ്ത്രീ വിരുദ്ധമാണെന്ന് ജോയ് മാത്യു

October 16, 2018 0 By Editor

തിരുവനന്തപുരം: ഡബ്ല്യൂ.സി.സിക്കെതിരെയുള്ള കെ.പി.എ.സി ലളിതയുടെ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധതയുള്ളതാണെന്ന് നടന്‍ ജോയ് മാത്യു. അതേ സമയം ഡബ്ല്യൂ.സി.സിയെ കേള്‍ക്കാതിരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

എ.എം.എം.എയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ഡബ്ല്യു.സി.സി അംഗങ്ങള്‍ മാപ്പ് പറയണമെന്ന് കെ.പി.എ.സി.ലളിത പറഞ്ഞിരുന്നു. അത് ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യുവിന്റെ പ്രതികരണം.