മന്ത്രിമാരുടെ വിദേശയാത്ര ; പറഞ്ഞ വാക്കിനു വിലയില്ലാത്ത പ്രധാനമന്ത്രി ഏതു സ്ഥാനത്തിരുന്നിട്ടും കാര്യമില്ലെന്ന് പിണറായി വിജയൻ

മന്ത്രിമാരുടെ വിദേശയാത്ര ; പറഞ്ഞ വാക്കിനു വിലയില്ലാത്ത പ്രധാനമന്ത്രി ഏതു സ്ഥാനത്തിരുന്നിട്ടും കാര്യമില്ലെന്ന് പിണറായി വിജയൻ

October 20, 2018 0 By Editor

കേരളത്തിന് സഹായം സ്വരൂപിക്കാൻ മന്ത്രിമാരുടെ വിദേശയാത്രക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കാൽ അനുമതി നൽകിയിരുന്നുവെന്നും.എന്നാൽ പറഞ്ഞവാക്ക് പ്രധാനമന്ത്രി പാലിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പറഞ്ഞ വാക്കിനു വിലയില്ലാത്ത പ്രധാനമന്ത്രി ഏതു സ്ഥാനത്തിരുന്നിട്ടും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.നവ കേരള നിർമ്മാണത്തിനായി പിന്തുണ തേടി ദുബായ് അല്‍ നാസര്‍ ലീഷര്‍ ലാന്‍ഡില്‍ നടന്ന പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.