എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി ത​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി​യ​ല്ലെ​ന്ന്  ദി​ന​ക​ര​ന്‍

എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി ത​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി​യ​ല്ലെ​ന്ന് ദി​ന​ക​ര​ന്‍

October 25, 2018 0 By Editor

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ 18 എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി ത​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി​യ​ല്ലെ​ന്ന് അ​മ്മ മ​ക്ക​ള്‍ മു​ന്നേ​റ്റ ക​ഴ​കം നേ​താ​വ് ടി.​ടി.​ടി. ദി​ന​ക​ര​ന്‍. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ങ്ങ​ള്‍ അ​തി​ജീ​വി​ക്കും. എം​എ​ല്‍​എ​മാ​രു​മാ​യി ആ​ലോ​ചി​ച്ചശേ​ഷം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സു​പ്രീം​കോ​ട​തി​യി​ല്‍ പോ​ക​ണ​മോ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ട​ണോ എ​ന്ന് എം​എ​ല്‍​എ​മാ​ര്‍ തീ​രു​മാ​നി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ടു​മെ​ന്നും ദി​ന​ക​ര​ന്‍ കൂട്ടിച്ചേര്‍ത്തു.