റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 21 ദിവസം കൂടി സമയം അനുവദിച്ചു

റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 21 ദിവസം കൂടി സമയം അനുവദിച്ചു

January 24, 2019 0 By Editor

ആദായ നികുതി റിട്ടേണ്‍ ഇതുവരെ സമര്‍പ്പിക്കാത്തവര്‍ക്ക് ഇതാ ഒരവസരം കൂടി. റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 21 ദിവസം കൂടി സമയം അനുവദിച്ചിരിക്കുന്നു. ഇതിനകം റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കല്‍ നിയമനടപടി നേരിടേണ്ടി വരും. 2018-19 കാലയളവില്‍ റിട്ടേണ്‍ നല്‍കാത്തവര്‍ക്കാണ് ഒരവസരം കൂടി ലഭിച്ചിരിക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പലരും നികുതി റിട്ടേണ്‍ നല്‍കിയിട്ടില്ലെന്ന് നികുതി ബോര്‍ഡ് കണ്ടെത്തിയിരുന്നു. നോണ്‍ ഫയലേഴ്‌സ് മോണിറ്ററിങ്ങ് സിസ്റ്റം വഴിയാണ് പിഴവ് വരുത്തിയവരെ തിരിച്ചറിഞ്ഞത്. റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി, അവ തൃപ്തികരമെങ്കില്‍ റിട്ടേണ്‍ സ്വീകരിക്കും.റിട്ടേണ്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.