ജാതീയ വിവേചന പ്രശ്നം നിലനിന്ന മുതലമട അംബേദ്കർ കോളനിയിൽ ഒരുകുടുംബത്തിനുകൂടി വീട്  വച്ചു നൽകുമെന്ന് സുരേഷ് ഗോപി

ജാതീയ വിവേചന പ്രശ്നം നിലനിന്ന മുതലമട അംബേദ്കർ കോളനിയിൽ ഒരുകുടുംബത്തിനുകൂടി വീട് വച്ചു നൽകുമെന്ന് സുരേഷ് ഗോപി

February 10, 2019 0 By Editor

ചിറ്റൂർ: ജാതീയ വിവേചന പ്രശ്നം നിലനിന്ന മുതലമട അംബേദ്കർ കോളനിയിൽ ഒരുകുടുംബത്തിനുകൂടി വീട് നിർമിച്ചുനൽകുമെന്ന് നടനും എം.പി.യുമായ സുരേഷ് ഗോപി. കോളനിയിൽ വീരൻ-കാളിയമ്മ എന്നിവരുടെ കുടുംബത്തിന് സ്വന്തം ചെലവിൽ നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം നിർവഹിക്കയായിരുന്നു അദ്ദേഹം.രണ്ടുവർഷംമുമ്പാണ് മുതലമട അംബേദ്കർ കോളനിയിലെ പട്ടികവർഗത്തിൽപ്പെടുന്ന സമുദായക്കാരെ ഒരുവിഭാഗം ആളുകൾ പൂർണമായും ജാതിയുടെ പേരിൽ മാറ്റിനിർത്തുന്നതായി പരാതിയുയർന്നത്. വിവേചനം ദേശീയതലത്തിൽവരെ ശ്രദ്ധയാകർഷിച്ചതോടെ എം.പി. കോളനി സന്ദർശിക്കയും കോളനിക്കാരുടെ ജീവിതം മെച്ചപ്പെടുത്താനായി ഒരു വീട് പണിയുമെന്ന് പ്രഖ്യാപിക്കയും ചെയ്തിരുന്നു.