തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന്  വെള്ളാപ്പള്ളി നടേശന്‍

തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

March 20, 2019 0 By Editor

ആലപ്പുഴ: തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്‌എന്‍ഡിപി കേഡല്‍ സംവിധാനമുള്ള സംഘടനയാണ്. അതിന്റെ അച്ചടക്കമുള്ള ഒരു സംവിധാനത്തിലെ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുമെന്നാണ് തന്റെ പ്രതീക്ഷ. എസ്‌എന്‍ഡിപി അംഗത്വം രാജിവച്ച്‌ മാത്രമേ മത്സരിക്കാന്‍ പാടുള്ള എന്ന നിലപാടിലും മാറ്റമില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ചാലക്കുടിയിലെ സിപിഎം സ്ഥാനാര്‍ത്ഥി ഇന്നസെന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.നിലവില്‍ ബിഡിജെഎസിന്റെ തൃശൂരിലെ സ്ഥാനാര്‍ത്ഥിയാണ് തുഷാര്‍.