ബംഗളൂരുവിലേക്ക് പോയ ബസ് മറിഞ്ഞ് മൂന്ന് മലയാളികള്‍ മരിച്ചു: 15 പേര്‍ക്ക് പരിക്കേറ്റു
May 20, 2018ഡിണ്ടിഗല്‍: തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജിനോമോന്‍, ജോസഫ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പത്തനംതിട്ടയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു ബസ്. വേടച്ചന്തൂരില് വെച്ച് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.