ജലന്ധര്‍ പീഡനം: കന്യാസ്ത്രീയ്ക്ക് പത്തേക്കര്‍ സ്ഥലവും മഠവും വാഗ്ദാനം ചെയ്തു

ജലന്ധര്‍ പീഡനം: കന്യാസ്ത്രീയ്ക്ക് പത്തേക്കര്‍ സ്ഥലവും മഠവും വാഗ്ദാനം ചെയ്തു

July 29, 2018 0 By Editor

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെ രക്ഷിക്കുവാന്‍ രൂപത വിലപേശുന്നുവെന്നതിന്റെ തെളിവ് പുറത്ത്. കന്യാസ്ത്രീയ്ക്ക് പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒത്തു തീര്‍പ്പിനെത്തിയ വൈദികന്റെ ഫോണ്‍ സംഭാഷണം പുറത്തെത്തിയിരിക്കുകയാണ്. വൈദികര്‍ മൂന്നു തവണയാണ് വാഗ്ദാനവുമായി മഠത്തില്‍ എത്തിയത്.

കന്യാസ്ത്രീക്കൊപ്പമുള്ള സിസ്റ്റര്‍ അനുപമയുമായാണ് വൈദികന്‍ സംസാരിച്ചത്. ഇടനിലയ്‌ക്കെത്തിയത് മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ ഫാദര്‍ ജയിംസ് എര്‍ത്തയിലാണ്. രൂപത എന്തും ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും വൈദികര്‍ പറഞ്ഞിരുന്നു.