തന്റെ വിവാഹം കഴിഞ്ഞതാണ്,വിവാഹ മോചനവും ; രചനാ നാരായണൻകുട്ടി


, | Published: 11:34 AM, November 01, 2017

IMG

മറിമായം എന്ന ഹാസ്യപരിപാടിയിലൂടെ മലയാളിയുടെ പ്രിയങ്കരിയായ രചനനാരായണൻകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ മാറ്റുന്നുമല്ല .   രചന നാരായണൻകുട്ടിയുടെ വിവാഹ മോചന വാർത്തയാണ്.രചന വിവാഹിത ആണെന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. സിനിമാ താരങ്ങളുടെ ജീവിതത്തിൽ ഡിവോഴ്‌സ് കേസുകൾ തുടർച്ചായായി കേൾക്കുന്നതിനിടക്കാണ് രചനയുടേയും വിവാഹ മോചനവാർത്ത. എന്നാൽ സിനിമയിൽ വരുന്നതിനും മുമ്പാണ് രചനയുടെ വിവാഹവും വിവാഹ മോചനവും നടന്നത് എന്ന് മാത്രം.
 ദേവമാത സിഎംഐ സ്‌കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലി നോക്കുന്നതിനിടെയായിരുന്നു വിവാഹം. 2011 ജനുവരിയിലായിരുന്നു ആലപ്പുഴ സ്വദേശിയായ അരുണുമായുള്ള രചനയുടെ  വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിയുമ്പോഴേക്കും ജീവിതത്തിൽ പ്രശ്‌നങ്ങൾ തുടങ്ങിഎന്നും . പത്തൊമ്പത് ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ ഭാര്യാ-ഭർത്താക്കന്മാരായി കഴിഞ്ഞത്എന്നും രചന പറയുന്നു . 2012 ൽ തന്നെ ഇവർ വിവാഹമോചനവും നേടി. ഇപ്പോൾ സിനിമയിൽ വളരെ സജീവമാണ് രചന