സൗദിയില്‍ ഫഹദ് രാജാവിന്റെ ഇളയമകന്‍ അബ്ദുല്‍ അസീസ്കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


, | Published: 12:03 PM, November 07, 2017

IMG

റിയാദ്: സൗദി അറേബ്യയില്‍ മറ്റൊരു രാജകുമാരന്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഫഹദ് രാജാവിന്റെ ഇളയമകന്‍ അബ്ദുല്‍ അസീസ് (44) ആണ് കൊല്ലപ്പെട്ടത്. അറബിക് അല്‍ ഇതാദ് ന്യൂസ് സൗദി റോയല്‍ കോടതി പ്രസ്താവനയെ ഉദ്ദരിച്ച്‌ അസീസ് രാജകുമാരന്റെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം മരണകാരണം റിപ്പോര്‍ട്ടിലില്ല. ഞായറാഴ്ച അറസ്റ്റിലായ രാജകുടുംബാംഗങ്ങളില്‍ ഒരാളായിരുന്നു അസീസ് രാജകുമാരന്‍.മുന്‍ കിരീടാവകാശി മുഖ്രിന്‍ അല്‍ സൗദിന്റെ മകന്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചതിന് പിന്നാലെയാണ് അസീസ് രാജകുമാരന്റെ മരണവാര്‍ത്തയും പുറത്തുവരുന്നത്
.

അറസ്റ്റിനെക്കുറിച്ചും അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടയിലുണ്ടായ ഏറ്റുമുട്ടലിനെ കുറിച്ചും നിരവധി വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ഏറ്റുമുട്ടലില്‍ അസീസ് രാജകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും വാര്‍ത്ത വന്നിരുന്നു.അല്‍ മസ്ദാറിന്റെ വാര്‍ത്ത പല പ്രമുഖരും ട്വീറ്റ് ചെയ്തതോടെ മരണം സംബന്ധിച്ചുള്ള പ്രചാരണങ്ങള്‍ ശക്തിപ്രാപിക്കുകയായിരുന്നു.