ആസ്റ്റര്‍ മിംസില്‍ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ്‌ നടത്തി


, | Published: 01:17 PM, September 12, 2017

IMG

കോഴിക്കോട്: ഈ വര്‍ഷത്തെ ലോക ഫിസിയോതെറാപ്പി ദിനാചരണത്തിന്റ ഭാഗമായി  കോഴിക്കോട് ആസ്റ്റര്‍ മിംസ് സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു . ഫിസിയോതെറാപ്പിയെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും കൂടുതല്‍ പ്രചരിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 8 നാണ് ലോക ഫിസിയോതെറാപ്പി ദിനമായി ആചരിക്കുന്നത്. സെപ്റ്റംബര്‍ 10 ഞായറാഴ്ച രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെയാണ് മള്‍ട്ടിസ്‌പെഷ്യാലിറ്റി ഫിസിയോതെറാപ്പി ക്യാമ്പ്. കേരള അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മിംസിലെ ഫിസിയോതെറാപ്പി വിഭാഗമാണ് ക്യാമ്പ് നടത്തിയത് . ക്യാമ്പില്‍ ഉത്തര കേരളത്തിലെ പ്രമുഖ ഫിസിയോതെറാപ്പിസ്റ്റുമാര്‍ സൗജന്യമായി രോഗികളെ പരിശോധിച്ചു. പുറം വേദന, മുട്ട് വേദന, കഴുത്ത് വേദന, സ്‌പോണ്ടിലോസിസ് എന്നിവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും സെറിബ്രല്‍ പാള്‍സി, ഏര്‍ബ്‌സ് പാള്‍സി എന്നിവ ബാധിച്ച കുട്ടികള്‍ക്കും ഈ ക്യാമ്പ് ഏറെ  പ്രയോജനപ്പെട്ടു.