ബോറടി മാറ്റാന്‍ കൊല വിനോദമാക്കി നഴ്‌സ്‌


, | Published: 09:35 AM, November 11, 2017

IMG

ആറുവര്‍ഷത്തിനിടെ ഇയാള്‍ താന്‍ ജോലിചെയ്ത ആസ്​പത്രികളിലെ 106 രോഗികളെ നിര്‍ദയം കൊലപ്പെടുത്തി ഒരു നഴ്‌സ്‌  .ജര്‍മന്‍കാരനായ നഴ്‌സ് നീല്‍സ് ഹോഗെലാണ് ഈ നഴ്‌സ്‌. ജോലിചെയ്ത് ബോറടിച്ചപ്പോഴാണ് ഈ കൃത്യങ്ങള്‍ നടത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.രണ്ട് ആസ്​പത്രികളിലാണ് 41-കാരനായ ഹോഗെല്‍ ജോലി ചെയ്തിട്ടുള്ളത്. ഈ ആസ്​പത്രികളിലെ തീവ്രപരിചരണവിഭാഗം, വാര്‍ഡുകള്‍ എന്നിവിടങ്ങളിലെ രോഗികളെ രഹസ്യമായി മാരകമായ മയക്കുമരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ഗുരുതരമായ അസുഖങ്ങളുള്ള രോഗികളെയാണ് ഇതിനായി തിരഞ്ഞെടുത്തിരുന്നത്.