കശ്മീരില്‍ ഭീകരന്റെ സംസ്‌ക്കാര ചടങ്ങില്‍ ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്ക്യം


, | Published: 01:05 PM, November 19, 2017

IMG

ശ്രീനഗര്‍: കശ്മീരിലെ സക്കുറ മേഖലയില്‍ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരവാദി മുഗീസ് അഹമ്മദിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തവര്‍ ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്ക്യം മുഴക്കി.
സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ പാക്ക് പതാകയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മുഗീസിന്റെ മൃതദേഹമെന്നും റിപ്പോര്‍ട്ടുണ്ട്.യഥാര്‍ത്ഥത്തില്‍ മുഗീസ് ലഷ്‌ക്കറെ ഭീകരനാണെന്നും സക്കീര്‍ മുസ തലവനായ അല്‍ഖ്വയ്ദ ബന്ധമുള്ള അന്‍സാര്‍ ഗസ്‌വത്ത് ഉള്‍ ഹിന്ദിലേയ്ക്ക് പിന്നീട് ചേരുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ഏറ്റുമുട്ടലില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഇമ്രാന്‍ തക്കും കൊല്ലപ്പെട്ടിരുന്നു.കാറിലെത്തിയ മൂന്നംഗ ഭീകരവാദി സംഘം ശ്രീനഗറിലെ സക്കുറ ക്രോസിങ്ങില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് മുഗീസ് കൊല്ലപ്പെട്ടത്. മറ്റ് രണ്ടു പേര്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു.