മുസ്ലീങ്ങൾ ചെമ്മീൻ കഴിക്കരുതെന്ന ഫത്വ


, | Published: 12:13 PM, January 06, 2018

IMG

ഹൈദരാബാദ്: മുസ്ലീങ്ങൾ ചെമ്മീൻ കഴിക്കരുതെന്ന് മതപാഠശാലയുടെ ഫത്വ. ബാങ്ക് ജീവനക്കാരെ ജീവിതപങ്കാളിയാക്കരുതെന്ന ഫത്വക്ക് പിറകെയാണ് ഹൈദരാബാദ് നഗരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജാമിയ നിസാമിയ്യ എന്ന സർവകലാശാല ഫത്വ ഇറക്കിയത്.ചെമ്മീൻ ഒരു തരം പ്രാണി വർഗത്തിൽ ഉൾപ്പെട്ടതാണെന്നും മത്സ്യവിഭാഗങ്ങളിൽപ്പെട്ടതല്ലെന്നും ജനുവരി ഒന്നിന് ഇറങ്ങിയിട്ടുള്ള ഫത്വയിൽ പറയുന്നു. ഇത് ഭക്ഷിക്കുന്നത് തീരെ ഉചിതമല്ലാത്തതിനാൽ മുസ്ലിങ്ങൾ ഇത് ഭക്ഷണത്തിൽ നിന്ന് മാറ്റിനിർത്തണമെന്നുമാണ് നിർദ്ദേശം.