ഒരു കോടി രൂപ ലോട്ടറിയടിച്ച ബാര്‍ബര്‍ ഷോപ്പ് ഉടമയെ പറ്റിച്ച്‌ 18 ലക്ഷം തട്ടിയെടുത്തു; യുവാവ് പിടിയില്‍


, | Published: 04:20 PM, January 24, 2018

IMG

കോട്ടയം: ഒരു കോടി രൂപ ലോട്ടറിയടിച്ച ബാര്‍ബര്‍ ഷോപ്പ് ഉടമയില്‍ നിന്നും 18 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിലായി. നികുതി ഇളവ് വാങ്ങി തരാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കിടങ്ങൂര്‍ തെക്കനാട്ട് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഏറ്റുമാനൂര്‍ മംഗലത്ത് കുഴിയില്‍ രതീഷിനെയാണ് (29)ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.ജെ തോമസ് അറസ്റ്റ് ചെയ്തത്.കാരുണ്യ പദ്ധതി പ്രകാരം വീട്ടില്‍ രോഗികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ നികുതിയില്‍ ഇളവ് ലഭിക്കുമെന്ന് പ്രചരിപ്പിച്ചാണ് രതീഷ് തട്ടിപ്പ് നടത്തിയത്.62 ലക്ഷം രൂപയാണ് നികുതി കഴിച്ച്‌ ലോട്ടറി അടിച്ച ആൾക്കു ലഭിച്ചത്.ബാര്‍ബര്‍ ഷോപ്പ് ഉടമയില്‍ നിന്നും പറഞ്ഞു വിശ്വസിപ്പിച്ച്‌ പല തവണയായി 18 ലക്ഷം രൂപ കൈപ്പറ്റി. തട്ടിപ്പ് തിരിച്ചറിഞ്ഞ ബാര്‍ബര്‍ഷോപ്പുടമ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും തിരികെ നല്‍കിയില്ല. തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.