ബിനോയ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം വേണം - കുമ്മനം


, | Published: 04:53 PM, January 24, 2018

IMG

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം വേണമെന്ന് ബിജെപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഒപ്പം കോടിയേരിയുടെ ബിനാമി സ്വത്തുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന കോടികളുടെ തട്ടിപ്പ് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ആത്മാഭിമാനമുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ രാജി വയ്ക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാറും ആവശ്യപ്പെട്ടു.