ഡൽഹിയിൽ പടക്കവില്‍പ്പനയ്ക്ക് നിരോധനം


, | Published: 12:50 PM, October 09, 2017

IMG

ഡൽഹി : ഡൽഹിയില്‍ ദീപാവലിയ്ക്ക് പടക്ക വില്‍പ്പനയ്ക്ക് സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തി. അന്തരീക്ഷ മലിനീകരണം തടയാനാണ് വില്‍പ്പന നിരോധിച്ചതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നവജാത ശിശുക്കളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.ജനവാസ മേഖലയില്‍ പടക്കം പൊട്ടിക്കുന്നത് വിലക്കി 2005 ജൂലൈയില്‍ സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ കോടതി ഉത്തരവ് പ്രായോഗികമായി ദല്‍ഹിയില്‍ നടപ്പാക്കിയിരുന്നില്ല. ചില സംസ്ഥാനങ്ങളില്‍ ഇത് വിജയകരമായി നടപ്പാക്കിയിരിക്കുന്നു. വിധിയെ തുടര്‍ന്ന് ദേശവ്യാപകമായി ശബ്ദമലിനീകരണം തടയാനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ കേന്ദ്രം ഒരു സമിതിയെ നിയോഗിച്ചിരുന്നു.പടക്കം വലിയ ശബ്ദമലിനീകരണമാണ് ഉണ്ടാക്കുന്നത്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇത് ചെവിക്കും മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്.