ഇമ്രാന്‍ ഖാനെതിരെ ജാമ്യമില്ലാ വാറണ്ട്


, | Published: 05:33 PM, October 13, 2017

IMG

ഇസ്ലാമാബാദ്:പാകിസ്ഥാന്‍ തെഹ്‌രീക് ഇന്‍സാഫ് പാര്‍ട്ടി അദ്ധ്യക്ഷന്‍ ഇമ്രാന്‍ ഖാനെതിരെജാമ്യമില്ലാവാറണ്ട്.
കോടതിയലക്ഷ്യ കേസിലാണ് ജാമ്യമില്ലാ വാറണ്ട്.ഈ മാസം 26 ന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ഹാജരാകണം.അല്ലെങ്കില്‍ അറസ്റ്റുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ഒരു തവണ ഇമ്രാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.എന്നാല്‍ ഇമ്രാന്‍ ഹാജരായില്ല.ഇതില്‍ പിടിഐ ഇടപെട്ട് വാറണ്ട് റദ്ദാക്കുകയായിരുന്നു.
പാര്‍ട്ടി വിമതനായ അക്ബര്‍ എസ് ബാബര്‍ നല്‍കിയ കേസിലാണ് പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി