സാംസങ് സിഇഒ ക്വാന്‍ ഓഹ്യൂന്‍ രാജിവെച്ചു


, | Published: 12:52 PM, October 14, 2017

IMG

സാംസങ് ഇലക്ട്രോണിക്‌സ് കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ കമ്പനിയുടെ സിഇഒ ക്വാന്‍ ഓഹ്യൂന്‍ രാജിവെച്ചു. സാംസങ് ഇലക്ട്രോണിക്‌സിന്റെ സി.ഇ.ഒയും വൈസ് ചെയര്‍മാനുമാണ് ക്വാന്‍ ഓഹ്യൂന്‍. കമ്പനിയുടെ പരമോന്നത പദവിയിലേക്ക് ഹ്യൂന്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി.
കമ്പനിയിലുണ്ടായ അപ്രതീക്ഷിതമായ പ്രതിസന്ധിയാണ് രാജിക്ക് കാരണമെന്നാണ് വിശദീകരണം. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അഭിവാജ്യഭാഗമായ ചിപ്പുകളുടെ മേഖലയാണ് ഹ്യൂന്‍ കൈകാര്യം ചെയ്തിരുന്നത്. മേഖലയിലെ പ്രവര്‍ത്തനമികവ് കാരണം മിസ്റ്റര്‍ ചിപ്പ് എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.