പാലക്കാട്: മഴ വീണ്ടും ശക്തിപ്രാപിച്ചതിനെത്തുടര്‍ന്ന് വയനാട് ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിച്ച സാഹചര്യത്തിലാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത് . സമീപവാസികളോട് ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. നേരത്തെ മുന്നറിയിപ്പ് ഇല്ലാതെ തുറന്നത് പ്രതിഷേധത്തിനു കാരണമായി .ഷട്ടറുകള്‍ 90 സെ.മീറ്ററില്‍ 120 സെ.മീ ആയാണ് ഉയര്‍ത്തിയത്. 150 സെ.മീറ്ററിലേക്ക് ഘട്ടം ഘട്ടമായി ഉയര്‍ത്താനാണ് തീരുമാനമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെയും...
" />
Headlines