മലപ്പുറം: തിരൂര്‍ ബിപിന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ അബ്ദുല്‍ ലത്തീഫാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പൊലീസ് പിടിയിലായത്. സൗദി അറേബ്യയില്‍ നിന്ന മടങ്ങി വരുമ്പോഴായിരുന്നു അറസ്റ്റ്. ഇയാള്‍ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു. പ്രതിക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ 15 ആയി. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയായ ബിപിനെ കൊലപ്പെടുത്താന്‍ മുഖ്യപ്രതികളുള്‍പ്പെടെയുള്ള സംഘങ്ങളുമായി ബന്ധപ്പെട്ട് എടപ്പാള്‍, പൊന്നാനി മേഖലകളില്‍ നടന്ന ഗൂഢാലോചനയില്‍ ഇല്യാസും...
" />
Headlines