ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തില്‍ ചേരില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍. രാജ്യത്തിന്റെ വികസനത്തില്‍ യാതൊരു പങ്കുമില്ലാത്തവരാണ് സഖ്യത്തിലുള്ള പാര്‍ട്ടികള്‍. അതുകൊണ്ട് തന്നെ 2019ല്‍ ഒരു രീതിയിലും ആം ആദ്മി പാര്‍ട്ടി അവരുമായി സഖ്യത്തില്‍ ചേരില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ എഎപി സര്‍ക്കാകരിന് വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവരാനായതെന്നും അദ്ദേഹം പറഞ്ഞു.
" />
Headlines