സൗദി: സൗദിയില്‍ കാര്‍ വര്‍ക്ക് ഷോപ്പുകളിലേക്ക് വനിതാ തൊഴിലാളികളെ നിയമിക്കുന്നു. ഹൈവേകളിലും മറ്റും പ്രയാസമനുഭവിക്കുന്ന വനിതാ ഡ്രൈവര്‍മാര്‍ക്ക് സഹായം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാര്‍ വര്‍ക്ക് ഷോപ്പുകളിലെ വിവിധ ജോലികളിലേക്ക് വനിതാ തൊഴിലാളികളെ നിയമിക്കാനാണ് ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. റോഡുകളില്‍ വാഹനവുമായി ഒറ്റപ്പെടുന്നവരെ സഹായിക്കാന്‍ മെക്കാനിക്കുകളെ പ്രാപ്തമാക്കുന്നതിന്റെ ഭാഗമായാണിത്. മെക്കാനിക്ക്, റിസപ്ഷനിസ്റ്റ്, കോള്‍ സെന്റര്‍ സ്റ്റാഫ്, മാര്‍ക്കറ്റിംഗ് തുടങ്ങി വിവിധ ജോലികളിലേക്കാണ് വനിതകളെ നിയമിക്കുന്നത്. കാര്‍ വര്‍ക്ക് ഷോപ്പുകളിലും റിപ്പയര്‍ സെന്ററുകളിലും 30 ശതമാനം വരെ അധിക വരുമാനമാണ്...
" />
Headlines