കൊളസ്‌ട്രോള്‍ തടയാന്‍ റാസ്‌ബെറി

കൊളസ്‌ട്രോള്‍ തടയാന്‍ റാസ്‌ബെറി

September 16, 2018 0 By Editor

റാസ്‌ബെറിയുടെ 20 ശതമാനവും നാരുകള്‍ ആണ്. ഇത് അമിതവണ്ണം കുറയ്ക്കും ഒപ്പം മികച്ച ദഹനം സാദ്ധ്യമാക്കും. കൊളസ്‌ട്രോള്‍ തടയും . റാസ്‌ബെറിയില്‍ അടങ്ങിയിട്ടുള്ള അന്തോസിയാനിന്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനൊപ്പം ഹാര്‍ട്ട് അറ്റാക്കിനെ തടയും. വിറ്റാമിന്‍, മിനറല്‍സ് എന്നിവയെല്ലാം റാസ്‌ബെറിയില്‍ അടങ്ങിയിട്ടുണ്ട്. മാംഗനീസ് ശരീരത്തിന്റെ മെറ്റബോളിസത്തെ കൃത്യമാക്കും.

റാസ്‌ബെറിയുടെ ഉപയോഗം കാഴ്ചയുടെ പ്രശ്‌നങ്ങളകറ്റും. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് കാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കുന്നു. വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പംം അണുബാധകളും രോഗങ്ങളും അകറ്റും. റാസ്‌ബെറി രക്തത്തിലെ പഞ്ചസാരയുടെ അളവും ഇന്‍സുലിന്റെ അളവും കൃത്യമാക്കുകയും ടൈപ്പ് ടു ഡയബറ്റിസിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന റാസ്‌ബെറി  തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. റാസ്‌ബെറിയില്‍ അടങ്ങിയിട്ടുള്ള പോളിഫിനൈല്‍സ് പ്രായധിക്യത്തിന്റെ പ്രശ്‌നങ്ങളകറ്റും. റാസ്ബറി ആര്‍ത്രൈറ്റിസ് ഉള്‍പ്പെടെ അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കും.