അസ്സാം: സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ‘ചുംബിച്ച്’ മാറ്റുന്ന ചുംബന സ്വാമി അറസ്റ്റിലായി. മോറിഗാവിലെ ഭോരല്‍തുപില്‍ രാം പ്രകാശ് ചൗഹാനാണ് അറസ്റ്റിലായത്. ഇയാളുടെ വീടിനുള്ളില്‍ വെച്ചാണ് ഒരു മാസത്തോളം ഇയാള്‍ ‘ചുംബന’ ചികിത്സ നടത്തിയത്. സ്ത്രീകളുടെ മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ ചുംബിച്ച് പരിഹരിക്കുമെന്നും അമാനുഷികമായ ഈ ശക്തി ലഭിച്ചത് വിഷ്ണു ഭഗവാനില്‍ നിന്നുമാണെന്നുമായിരുന്നു ഇയാളുടെ അവകാശ വാദം. നാട്ടുകാരില്‍ ചിലര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.
" />
Headlines