ഈസ്റ്റ് ലണ്ടന്‍ ടവര്‍ ബ്ലോക്കില്‍ തീപിടുത്തം: ആളപായമില്ല

July 1, 2018 0 By Editor

ലണ്ടന്‍: ഈസ്റ്റ് ലണ്ടന്‍ ടവര്‍ ബ്ലോക്കില്‍ തീപിടുത്തമുണ്ടായി. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. 50 ലേറെ ഫയര്‍ഫൈറ്റര്‍മാരാണ് ടവര്‍ ബ്ലോക്കില്‍ പടര്‍ന്ന തീ അണയ്ക്കാന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. ലണ്ടന്‍ സ്‌കൈ ലൈനില്‍ നിന്നും തീയും പുകയും ദൃശ്യമായിരുന്നു. ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനം ജാഗ്രത പാലിക്കവേയാണ് ഈ തീപിടുത്തമുണ്ടായത്. മൈല്‍ എന്‍ഡിലെ 21 നില കെട്ടിടത്തില്‍ തീ പടര്‍ന്ന് പിടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി പുറത്ത് വന്നിട്ടുണ്ട്.

എട്ട് ഫയര്‍ എഞ്ചിനുകളും , 58 ഫയര്‍ ഫൈറ്റേഴ്‌സും, ഓഫീസര്‍മാരും ചേര്‍ന്ന് ഫ് ളാറ്റില്‍ ഉണ്ടായ തീ അണയ്ക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

12ാം നിലയിലുള്ള 3 ഫഌറ്റുകളും, 13ാം നിലയിലെ ബാല്‍ക്കണിയുടെ ഭാഗവുമാണ് തീപിടിച്ചത്. ഇതുവരെ ആര്‍ക്കും പരുക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും, ഫഌറ്റിലെ എല്ലാവരും സുരക്ഷിതരാണെന്നും ഹൗസിംഗ് അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.