ചെല്‍സി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് പിന്നാലെ ചെല്‍സിക്കും തുടര്‍ച്ചയായ നാലാം ജയം. ചെല്‍സി എതിരില്ലാത്ത രണ്ട് ഗോളിന് ബോണ്‍മൗത്തിനെ തോല്‍പിച്ചു. രണ്ടാം പകുതിയില്‍ പെഡ്രോയും(72), എഡന്‍ ഹസാര്‍ഡും(85) നേടിയ ഗോളുകള്‍ക്കാണ് ചെല്‍സി വിജയിച്ചിരിക്കുന്നത്. ഇതോടെ സീസണിലെ ആദ്യ നാല് കളിയും ജയിക്കുന്ന ചെല്‍സിയുടെ ആറാമത്തെ പരിശീലകനെന്ന നേട്ടം മൗറീസിയോ സാറി സ്വന്തമാക്കി. ശനിയാഴ്ച്ച കാര്‍ഡിഫ് സിറ്റിക്കെതിരെയാണ് ചെല്‍സിയുടെ അടുത്ത മത്സരം നടക്കുന്നത്. നേരത്തെ ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് മുന്‍ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെ തോല്‍പിച്ചിരുന്നു....
" />