കുവൈറ്റ്: പ്രതിദിന എണ്ണയുത്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി കുവൈറ്റ്. ഞായറാഴ്ച മുതല്‍ 85000 ബാരല്‍ പെട്രോളിയം അധികം ഉല്‍പാദിപ്പിക്കുമെന്ന് പെട്രോളിയം മന്ത്രി വ്യക്തമാക്കി. ഒരുമാസം കഴിഞ്ഞാല്‍ വിപണി വിലയിരുത്തിയ ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിലാണ് ജല വൈദ്യുത പെട്രോളിയം കാര്യ മന്ത്രി എന്‍ജി. ബഗീത് അല്‍ റഷീദി ഉത്പാദനം കൂട്ടുന്ന കാര്യം അറിയിച്ചത്. ഇന്ന് മുതല്‍ പ്രതിദിന ഉത്പാദനത്തില്‍ 85000 ബാരലിന്റെ വര്‍ദ്ധനവാണ് ഉണ്ടാകും. ഇതോടെ രാജ്യത്തെ പ്രതിദിന ഉല്‍പാദനം 2.785 മില്യന്‍ ബാരലായി...
" />