ഹനാനെ അധിക്ഷേപിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍

ഹനാനെ അധിക്ഷേപിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍

July 29, 2018 0 By Editor

കൊച്ചി: സോഷ്യല്‍മീഡിയയിലൂടെ തൊടുപുഴ അല്‍അസ്ഹര്‍ കോളേജ് വിദ്യാര്‍ഥിനി ഹനാനെ അധിക്ഷേപിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫെയ്‌സ്ബുക്കിലൂടെ ഹനാനെ വിശ്വനാഥന്‍ അശ്ലീല പരാമര്‍ശം നടത്തി അധിക്ഷേപിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേരെ പൊലീസ് ചോദ്യം ചെയ്യും.