ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2390 അടിയായി ഉയര്‍ന്നു

July 26, 2018 0 By Editor

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നു. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് 2390 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 10 അടി കൂടി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പെരിയാര്‍, ചെറുതോണി നദികളുടെ കരകളിലുള്ളവര്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം.