ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ യുദ്ധ വിമാനം തകര്‍ന്ന് വീണു: പൈലറ്റിനെ കാണാനില്ല

July 18, 2018 0 By Editor

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ കാഗ്രയില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ മിഗ് 21 യുദ്ധ വിമാനം തകര്‍ന്ന് വീണു. സംഭവത്തിന് ശേഷം പൈലറ്റിനെ കാണാതായി. ഹിമാചലിലെ കാഗ്ര ജില്ലയിലെ ജാട്ടിയാന്‍ ഗ്രാമത്തിലാണ് വിമാനം തകര്‍ന്ന് വീണത്.

പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്ന് പുറപ്പെട്ട വിമാനം ധര്‍മശാലക്ക് 55 കിലോ മീറ്റര്‍ അകലെ തകര്‍ന്ന് വീഴുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടു കൂടിയാണ് അപകടം നടന്നത്.