ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളുടെ സന്ദര്‍ശക ഫീസ് വര്‍ധിപ്പിച്ചു

August 9, 2018 0 By Editor

ന്യൂഡല്‍ഹി : താജ് മഹലടക്കമുള്ള ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളുടെ സന്ദര്‍ശക ഫീസ് ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വര്‍ധിപ്പിച്ചു. സ്മാരകങ്ങളിലേക്കുള്ള പ്രവേശന ഫീസിലാണ് മാറ്റം വരുത്തിയത്. പ്രവേശന ഫീസ് വര്‍ധിപ്പിക്കുന്നത് സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.

പുതുക്കിയ നിരക്ക് പ്രകാരം ആഭ്യന്തര സഞ്ചാരികള്‍ക്ക് 10 രൂപയും വിദേശ സഞ്ചാരികള്‍ 100 രൂപയും അധികമായി നല്‍കണം. അങ്ങനെ വരുമ്പോള്‍ ഇനിമുതല്‍ സ്വദേശികള്‍ 50 രൂപയും, വിദേശികള്‍ 1100 രൂപയും സന്ദര്‍ശക ഫീസായി നല്‍കണം.