ബാഗ്ദാദ്: ഇറാക്ക്-സിറിയ അതിര്‍ത്തിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ഇറാക്കിലെ അല്‍ ഖയിം ജില്ലയിലാണ് സ്‌ഫോടനം നടന്നത്. ഇറാക്കി സൈന്യവും ഷിയ തീവ്രവാദികളും സംയുക്തമായി നടത്തുന്ന ചെക്‌പോസ്റ്റിലേക്ക് സ്‌ഫോടകവസ്തു നിറച്ച കാര്‍ ചെക്‌പോസ്റ്റിലേക്ക് ചാവേര്‍ ഓടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
" />