കോട്ടയം: കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നു. നാളെ നടക്കുന്ന ഉന്നതതല യോഗത്തില്‍ അറസ്റ്റ് ചെയ്യാനുള്ള അനുമതി ഐ.ജിയോട് തേടാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. കന്യാസ്ത്രീയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബിഷപ്പ് നല്‍കിയ മൊഴി കളവാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. . കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട ദിവസം കുറുവിലങ്ങാട്ടെ മഠത്തില്‍ പോയിട്ടില്ലെന്ന ബിഷപ്പിന്റെ മൊഴി കളവാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തിയ ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക....
" />