ഫറോക്ക്: വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലെല്ലാം ശുദ്ധജല ക്ഷാമം അതിരൂക്ഷം. ദുരിതാശ്വാസ ക്യാംപുകള്‍ വിട്ടു വീടുകളിലേക്കു തിരിച്ചെത്തിയവര്‍ക്കു കുടിയ്ക്കാന്‍ തുള്ളിവെള്ളമില്ലാത്ത സ്ഥിതി. ചെളിയും മാലിന്യവും നിറഞ്ഞ വീടുകള്‍ കഴുകി വൃത്തിയാക്കാന്‍ പോലും വെള്ളം കിട്ടാതെ കുടുംബങ്ങള്‍ വലഞ്ഞു. വെള്ളം കയറി ജലസ്രോതസുകള്‍ മലിനപ്പെട്ടതാണ് ക്ഷാമം രൂക്ഷമാക്കിയത്. താഴ്ന്ന പ്രദേശങ്ങളില്‍ പല വീടുകളിലും കിണറിനെക്കാള്‍ ഉയരത്തില്‍ വെള്ളം പൊങ്ങിയിരുന്നു. ഇന്നലെ രാവിലെയാണ് പ്രളയബാധിതര്‍ വീട്ടിലേക്കു പോയിത്തുടങ്ങിയത്. വീടിനകത്തും മുറ്റത്തും ചെളി നിറഞ്ഞ് അകത്തു കയറാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. അപകട സാധ്യത മുന്നില്‍...
" />
Headlines