ജമ്മുകശ്മീരില്‍ പൊലീസ് സ്റ്റേഷനു നേരെ വീണ്ടും ഭീകരാക്രമണം: ഒരാള്‍ മരിച്ചു

ജമ്മുകശ്മീരില്‍ പൊലീസ് സ്റ്റേഷനു നേരെ വീണ്ടും ഭീകരാക്രമണം: ഒരാള്‍ മരിച്ചു

September 30, 2018 0 By Editor

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പൊലീസ് സ്റ്റേഷനു നേരെ വീണ്ടും ഭീകരാക്രമണം. ഷോപിയാനില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതര ഗുരുതര പരിക്കേറ്റു. അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുകയാണെന്നാണ് ആക്രമണങ്ങള്‍ വ്യക്തമാക്കുന്നത്. ഷോപ്പിയാന നിരന്തരം ആക്രമണങ്ങള്‍ നടക്കുന്ന സ്ഥലമാണ്.

ഇന്ത്യ തീവ്രവാദ ഭീഷണി നേരിടുന്നത് അയലത്തു നിന്നാണെന്ന് ഐക്യ രാഷ്ട്രസഭ പൊതു സമ്മേളനത്തില്‍ സുഷമ സ്വരാജ് പറഞ്ഞതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. മുംബൈ ഭീകരാക്രമണ സൂത്രധാരനെ പാക്കിസ്ഥാന്‍ സംരക്ഷിക്കുന്നു. പാക്കിസ്ഥാനെ ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തണം. സമാധാന ചര്‍ച്ച ഉപേക്ഷിച്ചത് പാക്കിസ്ഥാന്റെ നിലപാട് കാരണമാണ്. ബിന്‍ ലാദന് താവളമൊരുക്കിയത് പാക്കിസ്ഥാനാണെന്നും സുഷമ പറഞ്ഞിരുന്നു.

ഇന്ത്യ വീണ്ടും മിന്നലാക്രമണങ്ങള്‍ നടത്തിയതായി ആഭ്യന്ത മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. സൈനിക മേധാവിയും വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. സര്‍ജിക്കല്‍സ സ്‌ട്രൈക്കിന്റെ വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങിലായിരുന്നു വെളിപ്പെടുത്തല്‍.