ജനപ്രതിനിധികള്‍ കാണാന്‍ അനുമതി നല്‍കാതെ മോഹന്‍ലാലിനു നല്‍കി: പ്രധാനമന്ത്രി കേരളത്തെ അവഗണിക്കുകയാണെന്ന് പി.കരുണാകരന്‍

ജനപ്രതിനിധികള്‍ കാണാന്‍ അനുമതി നല്‍കാതെ മോഹന്‍ലാലിനു നല്‍കി: പ്രധാനമന്ത്രി കേരളത്തെ അവഗണിക്കുകയാണെന്ന് പി.കരുണാകരന്‍

September 7, 2018 0 By Editor

കാസര്‍കോട്: കേരളത്തില്‍ നിന്ന് തന്നെയുള്ള നടന്‍ മോഹന്‍ലാലിന് അനുവാദം നല്‍കിയിട്ടും ജനപ്രതിനിധികളായ എംപിമാരെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാവുന്നില്ലെന്ന് വിമര്‍ശിച്ച് പി.കരുണാകരന്‍ എം.പി. കേരളത്തില പ്രളയ ദുരന്തം കാരണം ഉണ്ടായ വമ്ബിച്ച നാശനഷ്ടത്തിനു ആവശ്യമായ സാമ്ബത്തിക സഹായം ആവശ്യപ്പെടാന്‍ എല്ലാ എം.പി മാരും ചേര്‍ന്ന് കത്ത് നല്‍കിയിരുന്നു. അനുവാദത്തിനു വേണ്ടി എ.കെ. ആന്റണി ഉള്‍പ്പടെയുള്ള നേതാക്കള്‍ 10 ദിവസമായി കാത്തു നില്‍ക്കുമ്‌ബോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം തല്‍കിയത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അതുവഴി കേരളത്തെ അവഗണിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്.ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കരുണാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ

കേരളത്തിലെ എല്ലാ എം.പിമാരും ചേര്‍ന്ന് പ്രധാനമന്ത്രിയെ കാണാന്‍ കത്ത് നല്‍കിയിരുന്നു കേരളത്തില പ്രളയ ദുരന്തം കാരണം ഉണ്ടായ വമ്ബിച്ച നാശനഷ്ടത്തിനു ആവശ്യമായ സാമ്ബത്തിക സഹായം ആവശ്യപ്പെടാനാണ് കത്ത് നല്‍കിയത്. കഴിഞ്ഞ മാസം 30, 31 തീയ്യതികളില്‍ കൂടികാഴ്ച ആവശ്യപ്പെട്ടിരുന്നു. മൂന്നിനു ശേഷം നല്‍കാമെന്നാണു അറിയിച്ചിരുന്നത് എന്നാല്‍ ഇപ്പോള്‍ അതും മാറ്റി. കേരളത്തില്‍ നിന്ന് തന്നെയുള്ള നടന്‍ മോഹന്‍ലാലിനു അനുവാദം നല്‍കിയിട്ടും ജനപ്രതിനിധികളായ എം പിമാരെ കാണാന്‍ അദ്ദേഹം തയ്യാറാവുന്നില്ല. അനുവാദത്തിനു വേണ്ടി എ.കെ. ആന്‍ണി ഉള്‍പ്പടെയുള്ള നേതാക്കള്‍ 10 ദിവസമായി കാത്തു നില്‍ക്കുമ്‌ബോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം തല്‍കിയത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അതുവഴി കേരളത്തെ അവഗണിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്