കൊച്ചി: ഫോര്‍മാലിന്‍ കലര്‍ന്ന മീനുകള്‍ കേരളത്തിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ ജൈവ-മത്സ്യ കൃഷിയില്‍ നൂറുമേനി കൊയ്തിരിക്കുകയാണ് കിഴക്കമ്പലം. ട്വന്‍റി20 ഗ്രാമ പഞ്ചായത്തിന്‍റെ മത്സ്യഗ്രാമം പദ്ധതിയുടെ നേതൃത്വത്തില്‍ മാളിയേക്കമോളത്ത് നടന്ന മത്സ്യ കൃഷിയില്‍ പിരാന,കറുവുപ്പ്,സിലോപി,കട്ടല എന്നീ മീനുകളെയാണ് പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്തത്. ആദ്യ വിളവെടുപ്പില്‍ ലഭിച്ച 2000 കിലോഗ്രാം മത്സ്യങ്ങള്‍ നാട്ടുകാര്‍ തന്നെ വിറ്റഴിച്ചു. മത്സ്യ കൃഷിയുടെ ആദ്യ വിളവെടുപ്പ് ട്വന്‍റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് നിര്‍വഹിച്ചു. കടലില്‍ നിന്ന് ലഭിക്കുന്ന മത്സ്യത്തിന്‍റെ ഗുണമേډ കുറഞ്ഞു...
" />
Headlines